കൊളുക്കുമല യാത്ര

 കൊളുകുമല🔰

ഇടുക്കിജില്ലയിൽ ഉദയാസ്‌തമായ കാഴ്ചകൾക് വളരെ പ്രസിദ്ധമായ സ്ഥലമാണ് കൊളുകുമല. തമിഴ്നാട്ടിലെ തേനി ജില്ലയിൽ ബോഡിനായ്ക്കനൂർ മുനിസിപ്പാലിറ്റിയിലാണ് കൊളുകുമല സ്ഥിതിചെയുന്നത് സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലാണ് ഇവിടം. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയുന്ന തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിൽ ഉള്ളത്. 75 വർഷതിലേറെ പഴക്കംചെന്ന ഒരു തേയില ഫാക്ടറി ഇവിടെ ഉണ്ട്


കൊട്ടക്കുടി പ്ലാന്റേഷൻസ് ആണ് കൊളുക്കുമലൈ ടീ എസ്റ്റേറ്റിന്റെ ഉടമസ്ഥർ. 8651അടി ഉയരമുള്ള മീശപുലിമല, 6988അടി ഉയരമുള്ള തിപ്പടാമല എന്നീ മലകൾ കൊളുകുമലയുടെ പ്രാന്തപദേശതാണ്, മൂന്നാർ പട്ടണത്തിൽനിന്നും ഏകദേശം 35 കിലോമീറ്റർ ദൂരത്താണ്‌ കൊളുകുമല. ഇവിടേക്ക് റോഡ് മാർഗമുള്ള പ്രേവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളു


ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി വഴിയാണ് കൊളുക്കുമലയിലേക് പോകുന്നത്. പട്ടണത്തിൽ നിന്നുള്ള ജീപ്പിൽ മാത്രമേ കൊളുക്കുമലയിലേക് പ്രവേശിക്കാൻ കഴിയൂ. കുന്നിൻ മുകളിലേക്കുള്ള യാത്ര ഒന്നര മണിക്കൂർ എടുക്കും. സുരനെല്ലിയിൽ നിന്നും 12 കിലോമീറ്റർ ദുർഘടപാതയതിനാൽ ജീപ്പിൽ മാത്രമേ പ്രേവേശിക്കാൻ കഴിയുകയുള്ളു.


കൊളുക്കുമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ - മാർച്ച് ആണ്, ഇത് നിങ്ങൾക്ക് ശീതകാലത്തിന്റെ സുഖം നൽകും. വർഷം മുഴുവനും ഇവിടുതെ കാലാവസ്ഥ സന്ദര്ശനത്തിന് അനുയോജ്യമാണ്


Comments

Post a Comment