മരണമെന്ന കൂട്ടുകാരൻ................
.......
..........................................................
മണ്ണിൽ പിറന്നു വീണവൻ നീ
മണ്ണിൽ വിതച്ചു കോയിതവൻ നീ
എങ്കിലും മർത്യാ നാളെ ആ
മൺതരി നീ അല്ലയോ
നാളെ നിന്നിലും വിതയ്ക്കും
മേനി കൊയ്യും ....
മണ്ണിൽ പിറന്ന മർത്യനെങ്ങിൽ
മണ്ണായി മാറേണ്ടവനല്ലയോ നീ ...............................


ഒത്തിരി സ്വപ്നങ്ങളുമായി ഇത്തിരിക്കാലം ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ ഓരോത്തരും ,ജീവിതം ആസ്വദിക്കുന്നവരും ,ആസ്വദിക്കാൻ അറിയാതെ അല്ലങ്കിൽ അതിന്റെ രുചി അറിയാതെ മൻതരിയാവുന്നവരും ഈ ഭൂമിയിൽ പിറക്കുന്നുണ്ട് ..


ജീവിതം ജീവിക്കാനുള്ളതാണ് മരണമെന്ന വലിയ കാവാടത്തിനു മുന്നിൽ എത്തുന്നതിനു മുമ്പുള്ള ചെറിയ നിമിഷങ്ങൾ .
ശ്വസനത്തിന്റെ അവസാന തുടിപ്പു വരെയും ദുഃഖത്തിലാണെങ്കിൽ കൂടി മരണത്തെ സന്തോഷത്തോടെ വരവേൽക്കണം അങനെ വരവേൽക്കുമ്പോൾ ആ കവാടത്തിന് മുന്നിൽ നമ്മൾ തലയെടുപ്പോടെ നിൽക്കും ..
അതെ മരണം ജീവന്റെ കൂടെ പിറപ്പാണ്
വീടിന്റെ അറ്റത്തെ കിഴക്കേ മൂലയിൽ ആറടി മണ്ണിൽ ഒതുങ്ങേണ്ടവൻ എന്നാ തോന്നൽ ഓരോ മാനതാരിലും ഉണർന്നാൽ ,ഈ ലോകം എത്ര സുന്ദരം എന്ന് തോന്നിപോകുന്നു .
അല്ല ഈ ലോകം എത്ര ചെറുതാണ് അല്ല ആ ആ തോനാലോളം ചെറുത് അപ്പോൾ മരണമല്ല നൻമയുടെ കൂട്ടുകാരൻ ( ആവോ എനിക്ക് അറിയില്ല ചിലപ്പോ അങ്ങനെ ഒരു തോന്നൽ മാത്രമാവാം അത് ).ചില മരണങ്ങൾ വളരെ അധികം വേദനിപ്പിക്കാറുണ്ട് കൂടെ കൂട്ടായി നടക്കുന്ന കൂട്ടുകാരന്റെ വാത്സല്യങ്ങളുടെ താരാട്ടു കട്ടിൽ ഒരുക്കി തന്നവരുടെ സ്നേഹവും വാത്സല്യവും കിട്ടാൻ കൊതിച്ചു കിട്ടി തുടങ്ങുമ്പോൾ അകലേക്ക് മറയുന്ന ചില വേർപാടുകൾ.
വേർപാടുകൾ തീരാ നക്ഷട്ടം തന്നെയാണ് ,യെങ്കിലും ആ വേർപാടുകൾ നാളെ എന്നാ യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് .
മരണം അനിവാര്യമാണ് ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവും ആസ്വദിച്ചുള്ള മരണം ഒരു ഭാഗ്യം തന്നെയാ അല്ലേ .....
ഒരു സിനിമ തുടങ്ങുന്നു എന്ന് കരുതുക ആ സിനിമ രണ്ടര മണിക്കൂറിൽ അവസാനിക്കും ,ആ രണ്ടര മണിക്കൂർ നമ്മൾ അതിൽ തന്നെ ആയിരിക്കും ഒരു ആസ്വാദനം തന്നെ ആണ് അതിലെ ചില കഥാപാത്രങ്ങൾ നമ്മളെ ചിരിപ്പിക്കും ചിലതു കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും ആസ്വാദനത്തിന്റെ രണ്ടര മണിക്കൂർ .അത് തന്നെ യാണ് നമ്മുടെ ജീവിതവും
ചിരിച്ചു കൊണ്ട് ലോകം നമ്മളെ വരവേൽക്കുന്നു കരഞ്ഞു കൊണ്ട് ഭൂമിതൻ സ്‌ക്രീനിൽ നമ്മൾ പ്രതീക്ഷ പെടുന്നു കരഞ്ഞു കൊണ്ട് നമ്മൾ ജീവിതത്തിലോട്ടു കടക്കുമ്പോൾ ചിരിച്ചു കൊണ്ട് ചിലർ നമ്മളെ വരവേൽക്കും (ചിലരെ ആണുട്ടോ ) സ്‌ക്രീനിൽ നിന്ന് അകന്നു പോകുമ്പോൾ (മിഴികൾ അടയുമ്പോൾ ) കണ്ണീരാൽ സംഗീതം പൊഴിക്കും (ചിലപ്പോ താനേ പൊഴിയും)
ഇതൊക്കെ തന്നെ ആണ് എല്ലാവരുടെയും ജീവിതം ,,,
മണിമാളികയും മണി മന്ദിരങ്ങളും പണിതാലും ആറടി മണ്ണിൽ ലയിക്കേണ്ട ഒരു മണൽതരി മാത്രമാണ്.

Comments

  1. https://sajithyettai.blogspot.com/?m=1

    ReplyDelete
  2. നല്ല എഴുത്ത്

    ReplyDelete
  3. മരണം ബധിരമാണ്. അത് നിലവിളികള്‍ കേള്‍ക്കുന്നില്ല. മരണമെന്ന പ്രാപഞ്ചികസത്യത്തിന് മുന്നില്‍ നാമെല്ലാം ആയുധം നഷ്ടപ്പെട്ട പോരാളികളെ പോലെ മൂകരായി കീഴടങ്ങുന്നു. ജീവിതം ഒരു പോരാട്ടമാണല്ലോ. നാം പോരാളികളും. നാം എന്തിനോടോ ഒക്കെ നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്. പലപ്പോഴും നമ്മെ തോല്‍പിക്കാന്‍ മരണമെന്ന നിത്യസത്യത്തിനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല.

    ReplyDelete

Post a Comment